Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayodhya Temple Fund Scam

'മൊ​ല്ലാ​ക്ക​മാ​രു​ടെ മു​ന്നി​ൽ മു​ട്ടു​കു​ത്തു​ന്ന​വ​ർ'; അ​ഖി​ലേ​ഷി​നെ​തി​രെ യോ​ഗി; ക്ഷേ​ത്ര​ക്കൊ​ള്ള ഉ​യ​ർ​ത്തി തി​രി​ച്ച​ടി​ച്ച് എ​സ്പി

ല​ക്നോ: അ​യോ​ധ്യ ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും ത​മ്മി​ൽ വാ​ക്പോ​ര്. "മൗ​ല​വി​മാ​രു​ടെ​യും മൊ​ല്ലാ​ക്ക​മാ​രു​ടെ​യും മു​ൻ​പി​ൽ മു​ട്ടു​കു​ത്താ​ന​ല്ലാ​തെ നി​ങ്ങ​ൾ​ക്ക് എ​ന്ത​റി​യാം" എ​ന്ന് ചോ​ദി​ച്ചാ​ണ് യോ​ഗി അ​ഖി​ലേ​ഷി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. എ​ന്നാ​ൽ, വി​ശ്വാ​സ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി ക്ഷേ​ത്ര​ക്കൊ​ള്ള ന​ട​ത്തി​യ​വ​രെ യോ​ഗി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് അ​ഖി​ലേ​ഷ് തി​രി​ച്ച​ടി​ച്ചു.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​യോ​ധ്യ​യെ സ്വ​ർ​ഗ​മാ​ക്കു​മെ​ന്ന് പ​റ​യു​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് പു​ച്ഛ​ത്തോ​ടെ​യേ കാ​ണാ​ൻ ക​ഴി​യൂ എ​ന്നും, മു​ൻ​പ് രാ​മ​ഭ​ക്ത​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത പാ​ര​മ്പ​ര്യ​മാ​ണ് അ​വ​രു​ടേ​തെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഓ​ർ​മി​പ്പി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് യോ​ഗി​യു​ടെ ആ​ദ്യ പ​രി​ഗ​ണ​ന രാ​ജ്യ​മോ അ​തോ സം​ഭാ​വ​ന​യോ എ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് ചോ​ദി​ച്ച​ത്. അ​യോ​ധ്യ​യി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ന് പി​ന്നി​ലു​ള്ള വ​ൻ സ്രാ​വു​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

അ​തി​നി​ടെ, അ​യോ​ധ്യ ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ൽ അ​ന്വേ​ഷ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വ​രും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും, എ​ങ്കി​ൽ മാ​ത്ര​മേ ജ​ന​ങ്ങ​ൾ​ക്ക് വ്യ​വ​സ്ഥി​തി​യി​ലു​ള്ള വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നാ​കൂ എ​ന്നും വി​എ​ച്ച്പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് അ​ലോ​ക് കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up